Saturday, November 8, 2014

തുട്ടുകളില്ലാത്ത പിച്ചച്ചട്ടികൾ

കുറച്ചു നാൾ മുൻപ് , ഭക്ഷണംകഴിക്കാനായി ഉച്ചയ്ക്ക്  ഓഫീസിൽ നിന്നും പുറത്ത്‌ ഇറങ്ങിയതായിരുന്നു .ഹൊട്ടലിലേക്കു  നടന്ന എന്റെ മുന്നിലേക്ക്‌ മുഷിഞ്ഞു കീറിയ വസ്ത്രങ്ങൾ ഇട്ട ഒരു ചെറിയ പയ്യൻ വന്നിട്ട് എന്തേലും തരണേന്നു തമിഴിൽ പറഞ്ഞു. ഞാൻ അവനെ കണ്ടില്ല  എന്ന മട്ടിൽ എന്റെ വയറിന്റെ വിശപ്പ്‌ ശമിപ്പിക്കാനായി വേഗത്തിൽ നടന്നു .ഇതൊരു പുതിയ കാഴ്ചയൊന്നുമല്ല  ഈ നഗരത്തിൽ. അവൻ എന്റെ പിന്നാലെ തന്നെ നടന്നു കൊണ്ടിരുന്നു.പെട്ടെന്ന് അവൻ  എന്റെ കയ്യിൽ പിടിച്ചിട്ടു എന്തേലും തന്നേ പറ്റൂ ,ഭക്ഷണം കഴിചില്ലാ എന്നൊക്കെ തമിഴിൽ പറഞ്ഞു . എനിക്കെന്തോ ദേഷ്യമാണ് തോന്നിയത്  .ഞാൻ കൈ വിടുവിച്ചിട്ടു അറിയാവുന്ന തമിഴിൽ എന്തോ ചീത്ത പറഞ്ഞിട്ട് ധൃതിയിൽ ഹോട്ടലിൽ കേറി . അവൻ എങ്ങോട്ടോ ഓടി പോയി. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം എന്റെ മുന്നിലെത്തി.ഞാൻ കഴിക്കാനായി കൈ പ്ലേറ്റിൽ വെച്ചപ്പോൾ ആ പയ്യന്റെ മുഖമാണ് ഓർമ വന്നത് .എന്തോ ഒരു കുറ്റബോധം പോലെ.ആ പയ്യനു എന്തേലും വാങ്ങി കൊടുക്കാമായിരുന്നു എന്ന് തോന്നിയപ്പോളെക്കും ആ പയ്യൻ അവിടെ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു . മുൻപൊരിക്കൽ ഇതു പോലെ ഒരു തെരുവ് ബാലൻ കൈ നീട്ടിയപ്പോൾ സഹതാപം തോന്നി അഞ്ചു രൂപയുടെ നാണയ തുട്ടു കൊടുത്ത് പത്തു സെക്കന്റ്‌ കഴിഞ്ഞപ്പോൾ ഒരു കൂട്ടം കൊച്ചു കുട്ടികളുടെ പടയായിരുന്നു കൈ നീട്ടിക്കൊണ്ടു 'സാർ'  എന്ന വിളിയുമായി പുറകെ കൂടിയത്.അന്ന് അവരുടെ ഇടയിൽ നിന്നും രക്ഷപെട്ടത്  ബുദ്ധിമുട്ടിയായിരുന്നു .അതിനു ശേഷം ഇവരെ കണ്ടാൽ ഞാൻ ആദ്യമേ തന്നെ ഒഴിവാക്കാനാണ് ശ്രമിച്ചിരുന്നത്.

അന്നത്തെ കുറ്റബോധം കുറച്ചു നാൾ  മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു .അത് കൊണ്ടാകണം ആ സംഭവത്തിനു ശേഷം മറ്റൊരിക്കൽ രണ്ടു കുട്ടികൾ എന്റെ  മുന്നിലേക്ക്‌ കൈ നീട്ടിയിട്ട്‌ ഇന്നേ ദിവസം ഭക്ഷണം ഒന്നും കഴിച്ചില്ല എന്നു പറഞ്ഞപ്പോൾ ഞാൻ അവരെയും കൂട്ടി ദിവസേന പോകുന്ന ഹോട്ടലിൽ പോയി അവർക്കും കൂടി പാർസൽ ഭക്ഷണം വാങ്ങി കൊടുത്തത് .പക്ഷേ അന്നെനിക്കു തോന്നിയത് ഭക്ഷണം കിട്ടിയിട്ടും അവർ അത്രത്തോളം സന്തുഷ്ടരല്ല എന്നാണ് .എങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് കൊണ്ട് ഞാൻ എന്റെ ലോകത്തേക്കു പോയി .

വെള്ളിയാഴ്ച തോറും ജുമുഅ നമസ്കരിക്കാൻ പള്ളിയിൽ പോയി തിരിച്ചു ഇറങ്ങുമ്പോൾ, പള്ളിയുടെ വെളിയിലായി  കുറേ പേർ നമ്മുടെ മുന്നിലേക്ക്‌ കൈ നീട്ടി നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ് .എല്ലാ പേരുടെ മുഖത്തിലും ഒരു ദയനീയ ഭാവവും ഉണ്ടാകും.മിക്കപ്പോളും വിഷമം തോന്നും.ഒരു സെക്കന്റ്‌ നേരത്തെ വിഷമവും കഴിഞ്ഞു നമുക്ക് ദൈവം നല്കിയ ജീവിതത്തിനു നന്ദിയും പറഞ്ഞു സമയം ഒട്ടുമില്ലാത്ത നമ്മുടെ ലോകത്തേക്ക് നമ്മൾ ഊളിയിടും.ഇതാണ് പതിവ്.എങ്കിലും ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട് ഇതിനെന്തെങ്കിലും പരിഹാരമുണ്ടോയെന്നു?എന്ത് പരിഹാരം .അല്ലേലും നമ്മളു മാത്രമായിട്ടു വിചാരിച്ചിട്ടു ഈ ലോകത്തെ നന്നാക്കാനൊന്നും പറ്റില്ലെന്നുള്ള  'ഒരു  സാധാരണക്കാരന്റെ ഭയം നിറഞ്ഞ ചിന്ത' 'വേറെന്തെങ്കിലും ആലോചിച്ചൂടെ' എന്നുള്ള വള്ളിയിൽ പിടിച്ചു വേറെങ്ങോട്ടെങ്കിലുംമനസിനെ  കൊണ്ടു പോകും .


'സ്ല൦ ഡോഗ് മില്യണയർ  '  സിനിമ പുറത്തിറങ്ങിയപ്പോൾ അമിതാഭ് ബച്ചൻ അടക്കമുള്ള പലരും ഇന്ത്യയുടെ  യഥാർത്ഥ മുഖമല്ല സിനിമ അനാവരണം ചെയ്തിരിക്കുന്നതെന്നു വാദിച്ചിരുന്നു .വികസിത രാജ്യങ്ങൾ എന്നും ഇന്ത്യയുടെ ദാരിദ്ര്യം മാത്രമേ കാണുന്നുള്ളൂ എന്നുള്ള ആരോപണങ്ങളും ധാരാളമായിരുന്നു.ആ ആരോപണങ്ങളുടെ കഴമ്പൊന്നും അന്വേഷിക്കാനറിയില്ല .എങ്കിലും ഒരു സാധാരണ പൗരൻ എന്നുള്ള രീതിയിൽ ആ സിനിമയിൽ കാണിച്ചിരിക്കുന്ന പോലുള്ള സ്ഥലങ്ങളും കാര്യങ്ങളും നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്‌ കാണാൻ കഴിയും എന്ന് നിസ്സംശയം പറയാ൦ .ആ സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞു .ഇന്ത്യയുടെ സാമ്പത്തിക രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപാട് മാറ്റങ്ങൾ വന്നു കഴിഞ്ഞു .പക്ഷേ നമ്മുടെ മെട്രോകളിലും സിറ്റികളിലും ചെറിയ ടൌണ്കളിലും എന്തിനു  ഗ്രാമപ്രദേശത്ത് വരെ ഇന്നും യാചകർ ഒരു മാറ്റവുമില്ലാതെ ഉണ്ട്.

യാചകർ !!!! അതെ യാചകർ തന്നെ.അവർ എങ്ങനെയാകും യാചകരായത് .മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുന്നതിനു ദുരഭിമാനം സമ്മതിക്കാത്തവരാണ് ഭൂരിഭാഗം ഭാരതജനത  എന്ന് ഞാൻ വിശ്വസിക്കുന്നു.എന്നിട്ടും എന്തേ?????നമ്മുടെ രാജ്യത്ത് ഇത്രയേറെ യാചകർ.നമുക്കെന്താണ് ചെയ്യാൻ കഴിയുക?സർക്കാറിനു എന്താണു ചെയ്യാൻ കഴിയുക? 

ആദ്യം അവരെ ഐഡന്റിഫൈ ചെയ്യുക എന്നുള്ളതാണ്.വിശേഷ ദിവസങ്ങളിൽ അമ്പലങ്ങളുടെ മുന്നിലും ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളുടെ മുന്നിലും വെള്ളിയാഴ്ച മുസ്ലിം പള്ളികളുടെ മുന്നിലും ചുരുക്കത്തിൽ ആളുകൾ കൂടുന്നിടത്തെല്ലാം അവർ ഉണ്ടാകും.സർക്കാർ ബജറ്റിൽ അവരുടെ പുനരധിവാസത്തിന് ഫണ്ട്‌ വകയിരുത്തുകയും വ്യക്തമായ പ്ലാൻ തയാറാക്കുകയും വേണം.ബ്യൂറോക്രസിയെയും  ഖദറിനെയും പിച്ചച്ചട്ടിയിൽ  കയ്യിടാൻ അനുവദിക്കാതെ തുക മുഴുവനായും ഈ ലക്ഷ്യത്തിനായി ഉപയോഗിച്ചെന്നു മോണിറ്റർ ചെയ്യാനുള്ള സംവിധാനവും സർക്കാർ ചെയ്യണം.

പലപ്പോഴും യാചകരുടെ കയ്യിൽ ചെറിയ കുട്ടികളെയും കാണാറുണ്ട് .ആ കുട്ടികളൊക്കെ അവരുടേത് തന്നാണോ എന്ന് പോലും ആർക്കും തീർച്ചയില്ല .ഇത്തരക്കാരുടെ പിന്നിലൊക്കെ 'ഗ്യാങ്ങ്' എന്നോ 'മാഫിയ' എന്നോ  വിളിക്കാൻ പറ്റുന്ന സ൦ഘങ്ങളൊക്കെ മിക്കവാറും കാണാൻ സാധ്യത ഉണ്ട് .അത് കൊണ്ടു തന്നെ പോലീസ് ഡിപ്പാർറ്റ്മെന്റിനും  ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകും .യാചകരുടെ പുനരധിവാസത്തോടൊപ്പം തന്നെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസവും നോക്കേണ്ടതുണ്ട്.പുതിയ സർക്കാരിനു തെരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനങ്ങളൊക്കെ നിറവേറ്റാൻ ശ്രമിക്കുന്നതായെങ്കിലും ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .അത് കൊണ്ട് തന്നെ ശക്തമായ തീരുമാനങ്ങൾ ഈ വിഷയത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

അവസാനമായി  ഒരു 'വ്യക്തി'ക്കു  ഈ വിഷയത്തിൽ എന്തു ചെയ്യാൻ കഴിയുമെന്നതാണ് .ചിലപ്പോഴെങ്കിലും മനസ്സിന് വിഷമം തോന്നി ഒന്നോ രണ്ടോ രൂപ തുട്ടുകൾ ഞാനും നിങ്ങളും അവരുടെ പാത്രത്തിലേക്ക് ഇടുമായിരിക്കും.പക്ഷേ അത് കൊണ്ടു വലിയ പ്രയോജനം ഒന്നുമില്ല എന്നുള്ളതല്ലേ വാസ്തവം!എല്ലാം സർക്കാർ ചെയ്തു കൊള്ളും  എന്നു ചിന്തിക്കുന്ന ഒരു ജനതയിൽ നിന്നും നമ്മൾ മാറേണ്ടതില്ലേ ?ശരിയാണ്.നമുക്ക് ചെയ്യാവുന്നതിന് പരിമിതികളുണ്ട്.അവരുടെ വിശപ്പടക്കാൻ ഭക്ഷണമായിട്ടു തന്നെ കൊടുക്കുന്നതിൽ നിന്നു  തുടങ്ങി (അത് ചെയ്യുന്ന ഒരുപാടധികം പേർ ഇന്നു നമ്മുടെ ഇടയിലുന്ടെന്നു കാണാൻ കഴിയും) നമുക്ക് പറ്റുന്ന രീതിയിൽ പണമായിട്ടല്ലാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമുക്കും ശ്രമിച്ചു കൂടെ?ഒപ്പം ഇവരുടെ കൂട്ടത്തിൽ അറിയാതെ  പെട്ടു പോയവരെ കണ്ടെത്താൻ നമുക്കും എന്തേലും ചെയ്തു കൂടെ ?

ചുംബനത്തിനു കൂട്ടായ്മ ,സദാചാരത്തിന് കൂട്ടായ്മ ,എന്തിനും ഏതിനും കൂട്ടായ്മ ഉള്ള ഈയൊരു കാലഘട്ടത്തിൽ; ഈയൊരു വിഷയത്തിൽ ഒരു വലിയ കൂട്ടായ്മ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.ഒപ്പം അതിൽ പങ്കാളിയാകാനും.അങ്ങനെയെങ്കിൽ നാളെ ദേശീയ വരുമാനത്തിന്റെ കണക്കെടുക്കുമ്പോൾ പരിവർത്തനം ചെയ്യപ്പെട്ട യാചക സമൂഹത്തിന്റെ  സേവനങ്ങളും അതിൽ ഉൾപെട്ടേക്കാം.ഒപ്പം അമിതാഭ് ബച്ചനെപ്പോലെയുള്ളവർക്ക്  അഭിമാനത്തോടെ പറയാൻ സാധിക്കും  എന്റെ ഭാരതത്തിൽ യാചകരെ ഇല്ലായെന്ന് .......................

Tuesday, December 20, 2011

എന്നാലും രസമല്ലേ ........ഇതൊക്കെ..

മരണം ബിസിനസ്‌ ആയ നഗരമായിരുന്നു വാരണാസി .
വിദ്യാഭ്യാസവും ടൂറിസവും ബിസിനെസ്സ് ആയ നഗരമാണീ ഊട്ടി .....


രസകരമാണീ ജീവിതം .................പക്ഷേ.........................

വെല്ലുവിളികള്‍ നിറഞ്ഞതാണീ ജീവിതം ............

രസമല്ലേ ........ഇതൊക്കെ....................................


ഏതൊക്കെ........


ഏകാന്തത രസകരമാണ്.......................ഭ്രാന്തമായ ചിന്തകള്‍ കടന്നു വരുന്നത് ഈ ഏകാന്തതകളിലാണ്. അതിനാല്‍ ഞാന്‍ ഏകാന്തത ഇഷ്ടപ്പെടുന്നു.

സൗഹൃദങ്ങള്‍ ആശ്വാസമാണ് ...........എന്നും എല്ലായ്പ്പോഴും.............

ശമ്പളം സന്തോഷം പ്രദാനം ചെയ്യാന്‍ കഴിവുള്ള ഒരു അമൂല്യ വാക്കാണ്‌ .

പ്രശ്നങ്ങള്‍ പരിഹാരം തേടുന്നവയാണ്‌...പരിഹാരം കണ്ടു കഴിഞ്ഞാല്‍ ലഭിക്കുന്ന സന്തോഷം ചിലപ്പോഴെങ്കിലും ലോകം കീഴടക്കിയതിനു തുല്യമാണ്.

പരിഹാരം കാണാത്ത പ്രശ്നങ്ങള്‍ നല്‍കുന്ന ടെന്‍ഷന്‍ ആക്റ്റീവ് ആയി നില നില്ക്കാന്‍ സഹായിക്കുന്നു.......

യാത്ര നല്‍കുന്നത് ഈ ലോകത്തെ കുറിച്ചുള്ള പുതിയ ചിത്രങ്ങളാണ്........യാത്ര ചെയ്യാത്തവര്‍ ജീവിതമെന്ന പുസ്തകത്തിന്‍റെ ആദ്യ പേജ് മാത്രം വായിച്ചവരാണെന്നു പണ്ടെവിടെയോ കേട്ട ഓര്‍മ......

വായന നല്‍കുന്നത് മനസ്സിന്റെ സഞ്ചാര പഥങ്ങളെ മനോഹരമായി ചിത്രീകരിക്കാന്‍ കഴിഞ്ഞ ജീനിയസുകളോടുള്ള ആദരവാണ്..ഒപ്പം മനസ്സിന് സ്വസ്ഥമായി കുറെ സഞ്ചരിക്കാനുള്ള അവസരവും.......

അലസത നല്‍കുന്നത് ഈ ലോകത്തെ വളരെ ചെറുതായി കാണാനുള്ള മനോഭാവമാണ് ഒപ്പം കുറെ ആവശ്യമില്ലാത്ത ചിന്തകളും. . അലസത  മുന്നിട്ടു നില്‍ക്കുന്ന ദിനങ്ങളാണ് ജീവിതത്തില്‍ കൂടുതലെങ്കിലും .........................................................................
രസകരമാണീ ജീവിതം............Saturday, November 27, 2010

വെറുതെ ഒരു എഴുത്ത്

എഴുതണമെന്നു മോഹം ഉണ്ടു.എഴുതാന്‍ കുറെ കാര്യങ്ങളുമുണ്ടു.  പക്ഷെ ............


ഇപ്പോള്‍ കാശിയില്‍ പുതിയ ഒരുപാട് അനുഭവങ്ങളുമായി ..............................

തിരിച്ചു വരണം ........വരും....................................എങ്കിലും.....................

അതാ പുറത്തു ഒരു ഘോഷ യാത്ര പോകുന്നു...............ശവവുമായി

പുണ്യ കാശിയില്‍ ഒരുപിടി ചാരമാവാനുള്ള മോഹവുമായി  ഗംഗയുടെ തീരത്ത് അലയുന്നവര്‍ക്ക് മുന്നില്‍ എരിഞ്ഞ് തീരുവാനായി.................................................................................

ജസീം .................................

Wednesday, July 21, 2010

FROM THE HEART OF INDIA

India’s soul is in her villages.As a Keralite I have seen many villages in Kerala.As an agriculture graduate I have visited a few villages outside Kerala during my college days.But now I am in a village, as an Agriculture Field Officer in Allahabad bank,which is far away from our God’s own country.Yes it is Kamalpur ,50 km away from the holy city Varanasi in Uttar Pradesh. I know it is not enough time to say something about Kamalpur. But about my first impressions…….

Some friends said to me not to join here & go on trying to achieve my ambition.But I decided to join at Varanasi. No I had to join .I don’t know Hindi well eventhough I studied it in my secondary and higher secondary level.The imprint of the steel torch of my father may be there in my back side which was the result of my hindi class (Bhushan-I after Pravesh) bunking.Whatever it may be,now I have to speak and understand Hindi.

I haven’t seen more places in Kamalpur except the market and bank premises. I am residing here in a house in the market having two rooms –one kitchen & one bed room,only five minutes walk to bank.Good. Isn’t it ?

But….Here it is too hot and energy problem is very high.That means electricity comes and goes when it likes .Totally there will be current for almost 5 hrs per day.But I have seen it only 1 hour continuously . It is not possible to sleep in my room.(It is better to get in an owen.) I have to sleep in terrace. Actually first day I was very disappointed with this condition.But when I got up in morning I was very happy because I saw everybody here is waking up from their sleep in terrace ( we feeling-thani malayaali alle).I don’t forget the inevitable mosquito net.But how can afford a rain at 1.00 am or 2.00 am in this situation.That is what happens now.

If you are intended to reach Kamalpur ,you have to catch bus from varanasi at 6.00 am.If you miss it ,you have the same bus next day.(Some jeeps are also there ..Varanasi-Mughal Sarai-Sakaldiha-Kamalpur..You have to travel though minimum 3 jeeps and it may take more than 4 hours to reach Kamlapur.

Cooking may be an art. But now I don’t feel like that.For me,cooking here is the process to prepare something to end the hungry.Gas cylinder is available here in the shop.There is no need of registration or booking to get gas as in our Kerala.Go shop ,pay money and buy it.Any way I am happy.I can prepare the –so called- food items at my need.

Service of bank to the customers is not upto the expected level.It will take more than 2 hours to withdraw an amount (if it is Rs 200/- or Rs 1,00,000/-).I have to wait till 2.30 pm to take lunch everyday as lunch time is 2.30 -3.00 pm.

And finally You won’t get an English newspaper here.But mobile has enough range & good tariffs.Internet is also available.(Current undenkil maathram).Once a customer enquired that where are I from.I replied that from kerala.Then he said that he was sure that I would do better job here as I was a Keralite.(Ithil kooduthal enthonnu venam alle).YES….IT IS TOTALLY NEW EXPERIENCES . I AM HAPPY JUST BECAUSE OF THE OPPORTUNITY TO LIVE IN THE HEART OF INDIA……….........................…………………………………..…..chirava………………………………………….......

Wednesday, February 17, 2010

---അടുക്കും ചിട്ടയുമില്ലാത്ത ചിന്തകള്‍ --

വിശപ്പ്‌

വിശക്കുമ്പോള്‍ കഴിക്കുവാനാണ് ആഹാരം .

വിശപ്പ്‌ കാരണം കഴിച്ചു പോയ ഭക്ഷണം നിശാശലഭത്തിന്റെ  അന്നാനാളം തകര്‍ത്തു തരിപ്പന്നമാക്കുന്നു .

പക്ഷെ മനുഷ്യനു പരുത്തി വേണ്ടാ എന്നു വയ്ക്കാന്‍ കഴിയില്ലല്ലോ.

കര്‍ഷകര്‍ക്കും ജീവിക്കണ്ടേ......

പക്ഷെ നിശാശലഭത്തിന്റെ അന്നക്കുഴലുകള്‍ തകര്‍ന്നാല്‍ ആര്‍ക്കു ചേതം .

മനുഷ്യന്റെ അന്നാനാളം തകര്‍ന്നാല്‍ ചേതം ഇല്ലാതിരിക്കുമോ ?

ഇനി വരുന്ന വഴുതനകള്‍ കഴിച്ചാല്‍ അന്നാനാളം തകര്‍ന്നു മരിക്കുമോ ?

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു............

Bt Brinjal
     Cry A1 gene  of Bacillus thuringenesis bacteria   codes for a protien which distructs the midgut of Lepidopteran pests .
Bt Cotton and Bt Brinjal bears the Cry A1 gene .(genetically  altered )
Bt Cotton  was  not a food crop ,but Bt Brinjal is .ie human has to eat .
Scientists say that the acidity of human midgut will distruct the protein
But controversies are going on .
One thing is sure ....When Bt brinjal enters to the market ,it is not possible  to identify the brinjal in our hand is whether  Bt or not ..


 ഭൂമിയുടെ വിസ്തൃതി വര്‍ധിക്കുന്നില്ല. പക്ഷെ മനുഷ്യരുടെ എണ്ണമോ?.........

25000 പേര്‍  ദിനം പ്രതി വിശപ്പ്‌ കാരണം മരിക്കുന്നുന്ടെന്നു UN കണക്കുകള്‍ .....

എങ്ങനെയാണു  25000 ത്തെ കുറയ്ക്കേണ്ടത് ........?????

ഒന്ന് ചീയുന്നു......മറ്റൊന്നിനു വളമാകുന്നു..

പ്രകൃതിക്കും നിയമങ്ങള്‍ ഉണ്ടല്ലോ ??????????????

Saturday, January 16, 2010

വെറുതെ ചില വാക്യങ്ങള്‍ ....

ഹായ് ....ഇനി കുറച്ചു മലയാളം പരീക്ഷിച്ചു നോക്കാമെന്നു വച്ചു. പക്ഷെ സമയം ഇപ്പോള്‍ തീരെ ഇല്ല .   അതുകൊണ്ട് ഫെബ്രുവരി 4  കഴിയട്ടെ....അന്ന് എനിക്ക് ഒരു പരീക്ഷ ഉണ്ട് ..സത്യം പറഞ്ഞാല്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞിട്ട് ആദ്യമായിട്ടാണ് ഞാന്‍ ഇത്രയും ബുദ്ധിമുട്ടി പഠിക്കുന്നത്.അതു കൊണ്ട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക .......ചുമ്മാ...ഇതൊക്കെയല്ലേ...................നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ.,,അല്ലേ.........അപ്പോള്‍ ഫെബ്രുവരി  4 നു ശേഷം ഞാന്‍ ഇവിടെ കാണും........സത്യം പറഞ്ഞാല്‍ ഇപ്പോഴാണ്‌ എനിക്കു മലയാളത്തില്‍ എഴുതാന്‍ മനസ്സിലായത് ..........


അപ്പോള്‍ ശരി ....................................

Thursday, December 31, 2009

HAPPINESS & SORROW


Life is a mixture of happiness &
sorrows in various proportions.

Everyone is busy with the process of counting the extent of happiness and sorrows which had been given by the year gone by.What is the importance of 2009 in my life? Sure, for me it is just like an another year but the difference is 2009 was the first year when I was busy with work instead of studies. Also most of my classmates got placed in various sectors of industry & society. I would like to take this opportunity to search that where my batch mates are after our college.

M Sc------UAS-----Banglore……………………………………………Aravind.j, Aparna Radhakrishnan ,Rahianath.E.K
Msc--------UAS----Dharward………………………………………….Nisha N.S, Jinsa nazeem
Msc------IARI---New delhi……………………………………………Mukesh Sankar, krishnakumar.G,Rohini,Aarathi.L.R
Msc------TNAU—Combatore-----------------------------------Salitha,Nithya.V.nair
M.Sc-----COA----Vellayani……………………………………………Sreethu.G.s,Adrika.B.V,seena,Shincy.NI,Vineetha Vijayan
M.Sc-----COH---Vellanikkara………………………………………..Hasna.K
MBA—Rajagiri---Cochin………………………………………………Rizwana gouse
MBA—IMT-----Nagpur………………………………………………….krishna Mohan
MBA……………….chennai………………………………………………..geethu Mariya Abraham
IRMA…………………………………………………………………………….Nisha Nair
Agricultural Officer,……AHADS………………………………………Selvi
Field Consultant……….SHM………………………………………….Mohamed Jaseem, Silpa.G.G, Shijina.N, Jithin.T.V.S
Horticulture Assistant…………………………………………………Digson Devassy.
Bank Coaching--………………………………………………………….Mohind.T
PO……Indian Overseas bank……………………………………….Surekha.M.S, Anu Sarah Mathew, Athira CM, Sasilekha.S, Anupama
PO……Canara bank………………………………………………………Riya.S
RDO…..Union bank of India…Campus Placement…..Juby Alex, Archana
Administrative Officer,….NIC………………………………….Aneesh.G
Field Officer……………Spices Board…………………………...Kishan.K, Sangithaa
PO………………NABARD……………………………………………… Divya.KB
Agri field Officer…….central bank of India………………. .lakshmi LR, Aparna.TV


Ya….yesterday one of my senior friends (rasmi ramachandran) told me that our batch got placed well when compared to their batch….That may be right….well……..Out of 42 students,14 got placed as permanent in various sectors,21 are pursuing their masters degree (both in Agri & management ), 7 are on behind the screen trying to appear on the screen (including me)…
Then….Oh…….my ‘last year’ .I hadn’t written any bank exam last year though opportunities are many. I have my own justifications for that. but now I changed the strategy towards my aim….i.e. now I am preparing for bank exams also. I don’t know from where did I get the dare to not to write any exams with intention to win. Many friends may criticize me.
But I am sure my decisions had impacts in my own area even though it hadn’t reached at my expectations.

For me, 2010 is the year of targets. I would like to write on the next New Year on this blog about my achievements…….

I wish a very happy new year which possesses happiness and sorrows in right proportions to all....